മണ്ണാര്‍ക്കാട്: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോകപരി സ്ഥിതി ദിന പ്രമേയമായ ‘സെലിബ്രേറ്റ് ബയോഡൈവേഴ്‌സിറ്റി’ എന്ന മുദ്രാവാക്യവുമായി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് (എംസിസി) സൈക്കിളില്‍ മഴ സവാരി നടത്തി. ജൈവ വൈവിധ്യത്തിന് ലോക ശ്രദ്ധയാകര്‍ഷിച്ച സൈലന്റ് വാലി ദേശീയോദ്യാനം ഉള്‍ക്കൊള്ളു ന്ന അട്ടപ്പാടിയിലേക്കായിരുന്നു സവാരി. ജൈവവൈവിധ്യ സംര ക്ഷണത്തിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കുന്നതിനായി 50 കിലോമീറ്റര്‍ ദൂരമാണ് എംസിസി അംഗങ്ങള്‍ സൈക്കിള്‍ സവാരി നടത്തിയത്. രക്ഷാധികാരി ഫിറോസ് എം. ഷഫീക്ക്, ക്ലബ് പ്രസി ഡന്റ് അബ്ദു ഒമല്‍, സെക്രട്ടറി അസ്ലം കെ.പി. ടി, ട്രഷറര്‍ കെ. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സവാരിക്ക് നേതൃത്വം നല്‍കി.പരിസ്ഥിതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യം വച്ച് പ്രവര്‍ത്തി ക്കുന്ന എം. സി. സി എല്ലാ ദിവസവും പ്രഭാത സൈക്കിള്‍ സവാരി നടത്താറുണ്ട്.