മണ്ണാര്‍ക്കാട്:രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലംതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ബി.മനോജ് നിര്‍വ്വഹിച്ചു. എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.ആര്.സുരേഷിന് പ്രധാനമന്ത്രിയുടെ കത്തും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖയും നല്‍കിയായിരുന്നു ഉദ്ഘാടനം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്കുമാര്,ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന് ,സെക്രട്ടറി എന്‍.ബിജു,യുവമോര്‍ച്ച മണ്ഡലം ട്രഷറര്‍ എസ്.രാകേഷ് കുമാര്‍, എസ്.രഘുനാഥ് എന്നിവര്‍ പങ്കെടുത്തു