പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ ഏഴ്) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന ങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ദുബായ് -1
തൃത്താല സ്വദേശി (38 പുരുഷൻ)
മുംബൈ-2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),
മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ)
സമ്പർക്കം-3
ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ് 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും
(45,പുരുഷൻ,16 ആൺകുട്ടി)ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി.ഇതിനു പുറമെ ഇന്നലെ(ജൂൺ ആറ്) രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
കോവിഡ് 19: ജില്ലയില്‍ 159 പേർ ചികിത്സയിൽ
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 159 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയിൽ 6 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാ നങ്ങളിൽ നിന്നും എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പരിശോധനയ്ക്കായി ഇതുവരെ 10797 സാമ്പിളുകളാണ് അയച്ചത്. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1574 സാമ്പി ളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.