മണ്ണാര്‍ക്കാട്:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയും വിഷ രഹിത പച്ചക്കറിയും ലക്ഷ്യമിട്ട് ‘വെജിറ്റബിള്‍ ചാലഞ്ച് ‘ എന്ന
കര്‍മ്മ പദ്ധതിക്ക് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലയില്‍ തുടക്കം കുറിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയി ലും വിപണിയിലുംഉണ്ടായേക്കാവുന്ന പ്രതിസന്ധി കൂടി കണ ക്കിലെടുത്താണ്വീട്ടാവശ്യത്തിനുള്ളപച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാന്‍ അധ്യാപകര്‍ തയ്യാറായിരിക്കുന്നത്.കൃഷി ചെയ്യാനുള്ള വിത്തുകള്‍ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കറിനു നല്‍കിമുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് വെജി റ്റബിള്‍ ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.തക്കാളി, വഴുതന,പയര്‍, പാവല്‍,പടവലം, മത്തന്‍,വെണ്ട, കുമ്പളം,മുളക്, ചീര,വെള്ളരി തുടങ്ങി വിവിധയിനം വിത്തുകളാണ്വിതരണം ചെയ്തത്.കീടനാശി നിയും രാസവളവും ഒട്ടും ഉപയോഗിക്കാതെ ജൈവകൃഷി രീതി യാണ് അവലംബിക്കുക.വെജിറ്റബിള്‍ ചാലഞ്ചില്‍ മികവു പ്രകടി പ്പിക്കുന്ന അധ്യാപകര്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തും. കെ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനാ യി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ ഭാരവാഹികളായ കെ.പി.എ. സലീം, സി.എച്ച്.സുല്‍ഫിക്കറലി,കെ.ഷറഫുദ്ദീന്‍,ഉപജില്ലാ പ്രസി ഡണ്ട് ടി.കെ.മുഹമ്മദ് ഹനീഫ,സെക്രട്ടറി സലീം നാലകത്ത്, റഷീദ് കല്ലടി,കെ. എ.മനാഫ്,കെ.ജി.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു