അഗളി:കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ്സു ള്ള കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.ആന ചരിഞ്ഞ് രണ്ടാഴ്ചയെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് നിഗമനം.ഈ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.പോസ്റ്റ് മോര്‍ട്ടം ഫലം വന്നലേ മരണകാരണം വ്യക്ത മാകൂ.വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.അഗളി സീനിയര്‍ വെറ്ററി നറി സര്‍ജന്‍ നവീന്‍ പോസ്റ്റ് മാര്‍ട്ടം നടത്തി.പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ശിവപ്രസാദ്,അഗളി റേഞ്ച് ഓഫീസര്‍ ഉദയന്‍, ഒമ്മല ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ജയേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂരത്തീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!