മണ്ണാര്‍ക്കാട്:യാത്രക്കാര്‍ കുറവാണെങ്കിലും അന്തര്‍ ജില്ലാ സര്‍വീസ് ഉള്‍പ്പടെ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസിന് മണ്ണാര്‍ക്കാട് മുടക്ക മില്ല.21 ബസുകളാണ് നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.തൃശൂര്‍ ജില്ലയിലേക്ക് മാത്രമാണ് നിലവിലു ള്ള അന്തര്‍ജില്ലാ സര്‍വീസ്.ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രത്യേ കിച്ച് മലയോര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ യാത്രാ സേവനം സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാവുകയാണ്.അട്ട പ്പാടി, കോങ്ങാട്, പാലക്കാട്, എടത്തനാട്ടുകര, ഒറ്റപ്പാലം, തൃശൂര്‍ ഭാഗ ങ്ങളിലേക്കാണ് ഡിപ്പോയില്‍ നിന്നും നിലവില്‍ സര്‍വീസ് പുനരാ രംഭിച്ചിട്ടുള്ളത്.വൈകുന്നേരം ആറ് മണിയോടെ സര്‍വീസ് അവ സാനിക്കുന്ന രീതിയിലാണ് ബസുകളുടെ സമയക്രമം.
അട്ടപ്പാടി ഭാഗത്തേക്ക് രാവിലെ ആറിന് അഗളിയിലേക്കുള്ള ആദ്യ ബസ് പുറപ്പെടും. തുടര്‍ന്ന് 6:30ന് ആനക്കട്ടി, 7ന് അഗളി, 7:30ന് ആനക്കട്ടി, 8ന് അഗളി, 8:30 ആനക്കട്ടി, ഒമ്പതിന് അഗളി, 9:40ന് അഗളി, 10:10ന് ആനക്കട്ടി, 11ന് ആനക്കട്ടി, 11:35 ന് അഗളി, 12ന് ആനക്കട്ടി, 1:00 ന് അഗളി, 1:20 ന് ആനക്കട്ടി, 2ന് ആനക്കട്ടി, 4:10ന് ആനക്കട്ടി ബസുകളും പുറപ്പെടും. അഗളിയില്‍നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് 8,8:50,10,11:10.12:15, 1:45, 2, 2:20നും ആനക്കട്ടിയില്‍നിന്ന് 9,10, 11:10, 12:45, 1:45, 2:40,4:30, 6:40നും ബസുകള്‍ പുറപ്പെടും.
താലൂക്കിന്റെ മറ്റൊരു മലയോരമേഖലയായ എടത്തനാട്ടുകര ഭാഗ ത്തേക്ക് മണ്ണാര്‍ക്കാട് നിന്നും രാവിലെ 6:45 ന് ആദ്യ ബസ് സര്‍വീസ് നടത്തും. തുടര്‍ന്ന് 9:10, വൈകുന്നേരം 5നുമാണ് ബസുകള്‍. എടത്ത നാട്ടുകരയില്‍നിന്നും തിരിച്ച് മണ്ണാര്‍ക്കാട്ടേക്ക് ബസുകള്‍ പുറപ്പെടു ന്നത് 8, 10:25, 6:10 സമയങ്ങളിലാണ്.മണ്ണാര്‍ക്കാടുനിന്നും കോങ്ങാട് ഭാഗത്തേക്ക് ആദ്യ സര്‍വീസ് 7:30നാണ്. ഈ ബസ് പാലക്കാട്ടേക്കാ ണ്. 8:30. 3:10ന് പാലക്കാട് ,4 നുംബസുകളുണ്ട്. തിരിച്ച് കോങ്ങാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് 8:35, 10:45, വൈകുന്നേരം 5:00, 5:50 നും ബസുകള്‍ പുറപ്പെടും.
ഡിപ്പോയില്‍ നിന്നും അന്തര്‍ജില്ലാ സര്‍വീസ് തൃശൂരിലേക്കാണ്. പുലര്‍ച്ചെ 5:30 ന് ഒറ്റപ്പാലം വഴി ലിമിറ്റഡ് സ്റ്റോപ്പ്, 6ന് കോങ്ങാട് വഴി ഫാസ്റ്റ് പാസഞ്ചര്‍, 8:20 ഒറ്റപ്പാലം വഴി ലിമിറ്റഡ് സ്റ്റോപ്പും പുറപ്പെടും. തൃശൂരില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് 9 ന് ഒറ്റപ്പാലം വഴി ലിമിറ്റഡ് സ്റ്റോപ്പ്, 10ന് കോങ്ങാട് വഴി ഫാസ്റ്റ് പാസഞ്ചര്‍,12:20ന് ഒറ്റപ്പാലം വഴി ലിമിറ്റഡ് സ്റ്റോപ്പ് എന്നിവയും തിരിക്കും.ദേശീയപാതവഴി പാലക്കാട് ഭാഗത്തേക്ക് ഡിപ്പോയില്‍ നിന്നും 7:00, 7:20, 7:40, 8:00, 10:20,10:40,11, 11:20, 2:40, 5, 5:20, 5:40, 5:40, 6:00. പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് 8:40, 9, 9:20, 9:40, 12, 12:20, 12:40, 01, 4:20, 6:40,7, 7:15, 7:30 നുമാണ്. പാല ക്കാട് നിന്നും കോങ്ങാട് ഭാഗത്തേക്ക് രാവിലെ 10:10, വൈകുന്നേരം 5:15 സമയത്തുമാണ് ബസുകളുള്ളത്.