മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാ രം ഉണ്ടാകില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി അറിയിച്ചു. നഗരത്തി ലെ വലിയ ജുമാ മസ്ജിദ്,കോടതിപ്പടി ജുമാ മസ്ജിദ്,ടൗണ്‍ ഹനഫി ജുമാ മസ്ജിദ്,നെല്ലിപ്പുഴ ജുമാ മസ്ജിദ് എന്നിവടങ്ങളിലാണ് തത്കാല ത്തേക്ക് ജുമുഅ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. വലിയ ജുമാ മസ്ജിദ് ടിടി ഉസ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ജുമുഅ നിര്‍ത്തലാക്കിയ സാഹര്യത്തേക്കാള്‍ രോഗവ്യാപനവും മരണ സംഖ്യയിലെ വര്‍ധനവും ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന്് യോഗം വിലയിരുത്തി.ടൗണിലെ പള്ളി കളില്‍ അന്യസംസ്ഥാനക്കാരും ജില്ലക്കാരും വരാനുള്ള സാധ്യതയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കല്‍ പ്രയാസമായ ത് കൊണ്ടുമാണ് ഈ നാല് പള്ളികളിലും തത്കാലം ജുമുഅ ആരം ഭിക്കേണ്ടതില്ലെന്ന് യോഗം തീരുമാനമെടുത്തത്.സാധാരണ ജമാ അത്തുകളുടെ കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിച്ച് അത്ത് മഹല്ലുക ള്‍ക്ക് ആളുകളെ പരിമിതിപ്പെടുത്തി നടത്താവുന്നതാണ്.ടൗണ്‍ ഹനഫി ജുമാ മസ്ദിജില്‍ തല്‍ക്കാലം ജമാ അത്തിനും തുറക്കില്ല.
നെല്ലിപ്പുഴ മഹല്ല് ഖാസി മുഹമ്മദ് റഫീക്ക് അന്‍വരി,പ്രസിഡന്റ് കോയാമു ഹാജി,സെക്രട്ടറി സലീം മാസ്റ്റര്‍,ടൗണ്‍ ഹനഫി മഹല്ല് പ്രസിഡന്റ് ടി ജബ്ബാര്‍ ഹാജി,ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹായ്, സെക്രട്ടറി മുഹമ്മദ് ബഷീര്‍,കോടതിപ്പടി മഹല്ല് ഖാസി മുഹമ്മദലി അന്‍വരി,പ്രസിഡന്റ് സികെ നാസര്‍, സെക്രട്ടറി ബഷീര്‍ കക്കോടി എന്നിവര്‍ പങ്കെടുത്തു.