മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി സ്വദേശി ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 11 പേര്‍ ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ അഞ്ച് പേര്‍ ജില്ലാ ആശു പത്രി ജീവനക്കാരാണ്.ഇവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ യുണ്ടായത്. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി,മരുതൂര്‍ സ്വദേ ശികള്‍,കാരാകുര്‍ശി വാഴേമ്പുറം സ്വദേശിനി, മുണ്ടൂര്‍ സ്വദേശി സൗദിയില്‍ നിന്നും വന്ന മുളയങ്കാവ് സ്വദേശി,ദുബായില്‍ നിന്നും വന്ന പട്ടാമ്പി ആനക്കര സ്വദേശി എന്നിവരാണ് മറ്റ് രോഗബാധിതര്‍. ഇതില്‍ മുളയങ്കാവ്,ആനക്കര സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.ഇതോടെ നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി. വിവിധ ആശുപത്രികളിലായി 16 പേര്‍ നിരീക്ഷണത്തിലു ണ്ട്.കഴി ഞ്ഞ ദിവസം 17 പേര്‍ രോഗമുക്തി നേടി.പരിശോധനക്കായി ഇതുവരെ ഇതുവരെ 10274 സാമ്പിളുകളാണ് അയച്ചത്. ആകെ 44 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പുതിയ ഹോട്‌സ് പോട്ടുകള്‍
തെങ്കര രണ്ടാം വാര്‍ഡ്,പുതുപരിയാരം 20-ാം വാര്‍ഡ്,കണ്ണാടി രണ്ടാം വാര്‍ഡ്,വണ്ടാഴി 9,10 വാര്‍ഡുകള്‍,പൂക്കോട്ടുകാവ് ഏഴാം വാരപ്#ഡ്,പിരായിരി 11,12 വാര്‍ഡ്,കൊല്ലങ്കോട് നാലാം വാര്‍ഡ്.