മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ ഒടക്കയം സ്വദേശി വില്‍ സണെ (38) പട്ടാമ്പി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 19 വരെ റിമാന്‍ഡ് ചെയ്തു.തെളിവെടുപ്പ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ യു ആഷിഖ് അലിയുടെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കിയത്. മണ്ണാര്‍ ക്കാട് കോടതിയില്‍ മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയത്.കേസില്‍ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണം തുടരുകയാണ്. അതേ സമയം കേസിലെ പ്രധാന പ്രതികളായ തോട്ടം ഉടമയേയും മകനെ യും കണ്ടെത്താനായിട്ടില്ല.ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.ഇവര്‍ പിടിയിലായാല്‍ തുടരന്വേഷണത്തി ന്റെ ഭാഗമായി വില്‍സണെ കസ്റ്റഡിയില്‍ വാങ്ങാനും വനം വകുപ്പിന് നീക്കമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!