മണ്ണാര്‍ക്കാട്:കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉണ്ടായ ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ കൈ ക്കൊള്ളണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ കുന്തിപ്പുഴയില്‍ ഇറങ്ങി നിന്ന് സമ രം നടത്തി.ദുരന്ത നിവരാണ പ്രവര്‍ത്തങ്ങള്‍ക്ക് തയ്യാറാകുക, ദുര ന്തം വരികയാണെങ്കില്‍ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ തുടങ്ങുക,കുന്തിപ്പുഴയുടെ തീരത്ത് ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുക,കൃഷി നാശം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംരക്ഷണ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ചായിരുന്നു സമരം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ബിജു മലയില്‍, കണ്ണന്‍ മൈലാമ്പാടം, സിദ്ദിഖ് കുളപ്പാടം ,കബീര്‍ചങ്ങ ലീരി ,നാസര്‍ കുളപ്പാടം, ഷ നുബ് പള്ളിക്കുന്ന്, മുസ്തഫ, നിസാം എന്നിവര്‍ പങ്കെടുത്തു