പാലക്കാട്:രണ്ടാം മോദിസര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോ നുബന്ധിച്ച് നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. റിട്ടേര്‍ഡ് ജില്ല ജഡ്ജ് ശ്രീ.എം.ആര്‍ .ബാലചന്ദ്രന്‍ നായര്‍ക്ക് പ്രധാനമന്ത്രിയുടെ കത്തും, മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖയും നല്‍കിയാണ് സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചത്. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് സന്നിഹിതനായിരുന്നു.