കല്ലടിക്കോട്:കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവത്കരണ നയത്തിനും തൊഴില്‍ നിയമങ്ങള്‍ ഏകപക്ഷീയമായി റദ്ദാക്കുന്ന നടപടിക്കുമെതിരെ ‘ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത്’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി.യു) പ്രവര്‍ത്തകര്‍ കല്ലടിക്കോട് പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍ ഉദ്ഘാടനം ചെയ്തു.ഉമ്മര്‍,ഹനീഫ,ഹുസൈനാര്‍ ചെറുള്ളി,മുഹമ്മദുപ്പ നീലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.