കല്ലടിക്കോട്:പരമ്പരാഗത രീതിയിലെ നെല്‍ക്കൃഷി വിളവെടുപ്പ്ആവേശത്തിന്റെ കൊയ്ത്തുത്സവമാക്കികല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കും കരിമ്പകൃഷിഭവനും നാട്ടുകാരും.ഇടക്കുര്‍ശ്ശി മുട്ടിക്കല്‍ കണ്ടത്ത് കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്.തരിശ്ഭൂമിയില്‍ ജൈവ സമ്പുഷ്ടമായ വയലേലകള്‍ പുനര്‍ജനിച്ചു കണ്ടത്.പ്രദേശത്ത് കാര്‍ഷിക സമൃദ്ധിയുടെ പഴയ കാല പ്രൗഢിക്ക് ഉതകുന്ന പ്രധാനമുന്നേറ്റമായി ഈ ഹരിത കേരളം കൊയ്ത്തുത്സവം 2020.
ഒന്നരഏക്കറിലെ കൃഷിയുടെ വിജയം നാട്ടിലാകെ പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.കൃഷി ഭവനുംബാങ്കുംനാട്ടുകാരുമെല്ലാം ഒരേ മനസ്സോടെ കൈകോര്‍ത്തതോടെ പ്രതിസന്ധികളെല്ലാം നീങ്ങി.ഹരിതകേരളം മിഷനിലൂടെ നടത്തിയ മുന്നേറ്റം കരിമ്പയിലെ മറ്റിതര പാടശേഖരങ്ങളിലെ കൃഷിക്കും പ്രചോദനമായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ്,കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പുരുഷോത്തമന്‍,അസിസ്റ്റന്റ് രജിസ്ട്രാര്‍ സാബു കെ.ജി,കൃഷി ഓഫീസര്‍ സാജിദലി,ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹാരിസ്,സെക്രട്ടറി ബിനോയ്,കെ.ചന്ദ്രന്‍,യുസുഫ് പാലക്കല്‍,രാധ തുടങ്ങിയവര്‍ പങ്കെടുത്തു.