അഗളി:എക്‌സൈസ് റേഞ്ചും അഗളി പൊലിസും സംയുക്തമായി അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് മേലേ ചൂട്ടറ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 412 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.

പുതൂര്‍ ചൂട്ടറ ഊരിന്റെ സമീപം പുഴയുടെ കരഭാഗങ്ങളിലായി പാറക്കൂട്ടങ്ങള്‍ക്കുള്ളിലും പുല്ലുകള്‍ കൊണ്ട് മൂടിയ നിലയിലും 2 പ്ലാസ്റ്റിക് ബാരലുകളിലും 9 പ്ലാസ്റ്റിക് കുടങ്ങളിലും പ്ലാസ്റ്റിക് ടബ്ബിലുമായി സൂക്ഷിച്ച 412 ലിറ്റര്‍ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്. എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് , അഗളി പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രതീഷ്, അസി.സബ്ബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ രാമചന്ദ്രന്‍,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ റഹിം മുത്തു, കിഷോര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ സജീവ് , സുരേഷ്, ലക്ഷ്മണന്‍, പ്രേം കുമാര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ദിലീപ്, അഹമ്മദ് കബീര്‍, ഷമീര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!