പാലക്കാട് :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലാ ആശുപ ത്രിയിലെ ഒ.പി വിഭാഗം പാലക്കാട് ഗവ. മെഡിക്കൽ കോളേജിലേ ക്ക് മാറ്റുന്നതിന്റെ ഭാഗമായി മന്ത്രി എ.കെ ബാലൻ, ജില്ലാ കളക്ടർ ഡി. ബാലമുരളി എന്നിവർ മെഡിക്കൽ കോളേജ് സന്ദർശിച്ച് സൗക ര്യങ്ങൾ വിലയിരുത്തി. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാ ക്കുന്നതിനാലാണ് ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം മെഡിക്ക ൽ കോളേജിലേക്ക് മാറ്റുന്നത്. മെഡിക്കൽ കോളേജിൽ ഒ.പി സൗക ര്യത്തിനായി ഓരോ വിഭാഗത്തിനും പ്രത്യേകം വാർഡുകളാക്കി തിരിച്ചിട്ടുണ്ട്. 100 പേർക്കുള്ള കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ കോവിഡ് പരിശോധന നടത്തുന്നതിനുള്ള ആർ ടി പി സി ആർ സംവിധാനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർ ച്ചിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ മെഡിക്കൽ കോളേജിലെ റിസർച്ച് ലാബിൽ പ്രവർത്തനം ആരംഭിക്കും. ഇതിനുള്ള സജ്ജീ കരണങ്ങൾ പൂർത്തിയായതായി ഗവ. മെഡിക്കൽ കോളേജ് ഡയറ ക്ടർ ഡോ. പത്മനാഭൻ അറിയിച്ചു.