മണ്ണാര്‍ക്കാട്:അബുദാബി, കുവൈറ്റ്, ദുബായ്, മസ്കറ്റ്, ദോഹ
എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂൺ 4) ജില്ലയി ലെത്തിയത് 53 പാലക്കാട് സ്വദേശികൾ. ഇവരിൽ 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ള 34 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താ വളത്തിൽ 17 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരിൽ 8 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 9 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.

മസ്കറ്റിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയ 13 പാലക്കാട് സ്വദേശികളിൽ 3 പേർ ഇൻസ്റ്റിറ്റ്യൂ ഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 10 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എത്തിയ 17 പാലക്കാട് സ്വദേശികളിൽ 2 പേർ ഇൻസ്റ്റിറ്റ്യൂ ഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.

കുവൈറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തി ലെത്തിയ 5 പേരും ദോഹയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യ ഒരാളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 1171 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1171 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 509 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

662 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!