അലനല്ലൂര്‍:കെ എസ് യുഎടത്തനാട്ടുകര മണ്ഡലത്തിന്റെ കീഴില്‍ മുറിയങ്കണ്ണിയില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അസീര്‍ വരോടന്‍ ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബിന്‍ ആലിക്കല്‍ അധ്യക്ഷത വഹിച്ചു.എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് സികെ ഷാഹിദ് മുഖ്യ പ്രഭാഷണം നടത്തി.ഷാനില്‍ മംഗലത്ത്,മുസാദിക് മുറിയങ്കണ്ണി എന്നിവര്‍ സംസാരിച്ചു.നിയുക്ത യൂണിറ്റ് പ്രസിഡന്റ് മുന്ന ഷഹബാസ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വൃക്ഷ തൈകള്‍ യൂണിലെ വിവിധ മേഖലകളില്‍ വൃക്ഷ തൈകള്‍ നട്ടു. വരും ദിവസങ്ങളില്‍ 101 വൃക്ഷ തൈകള്‍ യൂണിറ്റില്‍ ഉടനീളം വിത രണം ചെയ്യും എന്ന് നിയുക്ത യൂണിറ്റ് പ്രസിഡന്റ് മുന്ന ഷഹബാസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!