മണ്ണാര്‍ക്കാട്:പ്രകൃതിയെ സംരക്ഷിക്കാന്‍ ഹരിത സമ്പത്ത് സമൃദ്ധ മാക്കൂ എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതിസംരക്ഷണ കാമ്പയിന് തുടക്കമായി.കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഫലവൃക്ഷതൈ നട്ട്കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.കാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും വീടുകളിലുമായി അയ്യായിരം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും.ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആയിരം വീട്ടുമുറ്റങ്ങളില്‍ നടപ്പാക്കുന്ന വെജിറ്റബിള്‍ ചാലഞ്ച് കര്‍മ്മപദ്ധതി, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരങ്ങള്‍ തുടങ്ങി യവയും സംഘടിപ്പിക്കും.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, കെ.പി.എ. സലീം,സി.എച്ച്.സുല്‍ഫിക്കറലി,കെ.ഷറഫുദ്ദീന്‍,കെ.അബൂബക്കര്‍,ടി.കെ.എം.ഹനീഫ,സലീംനാലകത്ത്,കെ.ജി.മണികണ്ഠന്‍,കെ.എ.മനാഫ്,സലീം മാലിക് എന്നിവര്‍ സംസാരിച്ചു
മണ്ണാര്‍ക്കാട് ഉപജില്ലാതല ഉദ്ഘാടനം കോട്ടോപ്പാടം കെ.എ.എച്ച്. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യുഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പ ത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് റഷീദ്കല്ലടി, സി.എച്ച്.സുല്‍ഫിക്കറലി,കെ.അബൂബക്കര്‍,ടി.കെ.എം.ഹനീഫ, സലീം നാലകത്ത്, കെ.ജി.മണികണ്ഠന്‍,കെ.എ.മനാഫ് എന്നിവര്‍ സംസാരിച്ചു.