അലനല്ലൂര്‍:ജമാഅത്തെ ഇസ്ലാമി ഹിന്ദ് അലനല്ലൂര്‍ ഏരിയ സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലിന് അലനല്ലൂര്‍ ആശുപത്രിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കും. സാമൂ ഹ്യപ്രധാനമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുംവിധമാണ് സമ്മേളനത്തിന്റെ അജണ്ട തയാറാ ക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര-സംസ്ഥാന ശൂറാ അംഗം ഡോ.അബ്ദുസ്സലാം വാണിയമ്പലം, കേരള ശൂറാ അംഗം ജമാല്‍ പാനായിക്കുളം, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി.ടി സുഹൈ ബ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം സഫിയ ഷറഫിയ, ജമാ അത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ എന്നി വര് സംസാരിക്കും.ഉദ്ഘാടന സെഷനു പുറമെ സുഗന്ധമുള്ള ജീവിതം, ചോദ്യോത്തരം, ഹം സഫര്‍ എന്ന ഡോക്യൂ ഫിക്ഷനും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി രക്ഷാധികാരി കെ.അബ്ദുല്‍ അസീസ്, ജമാ അത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.കെ ലുക്മാന്, ഏരിയ സമ്മേളന കണ്‍വീനര്‍ സി. അഷ്റഫ്, മീഡിയ സെക്രട്ടറി പാക്കത്ത് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
