അലനല്ലൂര്‍: എണ്‍പത് വര്‍ഷമായി അലനല്ലൂരിന്റെ സാമ്പത്തിക ആവശ്യങ്ങളില്‍ കരുത്തുറ്റ തണലായി നിലകൊള്ളുന്ന അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് വീണ്ടും നാല് പുരസ്കാര ങ്ങളുടെ തിളക്കം. സഹകാരികളുടെ നിര്‍ദേശപ്രകാരം പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ നേട്ടങ്ങള്‍ വലിയ ഊര്‍ജം പകരുമെന്ന് ബാങ്ക് ഭാരവാഹികള്‍ വ്യക്തമാക്കി.

സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് നട ത്തിയ വിലയിരുത്തലില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചു.ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്തതിലും ബാങ്കിന് ഒന്നാം സ്ഥാനമുണ്ട്. ഇതോടൊപ്പം, ഘോഷയാത്ര ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടാനും ബാങ്കിനായി. ഇതിനുപുറമെ, പി.സി.എ.എസ്. പ്രസിഡന്റുമാ ര്‍ക്കായി ബിസിനസ് ന്യൂസ് മാഗസിന് സംസ്ഥാനതലത്തില്‍ നല്കുന്ന ‘സഹകരണശക്തി’ പുര സ്കാരവും അടുത്തിടെ ബാങ്കിനെ തേടിയെത്തിയിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ചേര് ന്ന് ഈ പുരസ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്, എം.എല്‍.എ. ടി.എം. ശശി എന്നിവരില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.

കേവലം ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി നാടിന്റെ സര്വതോന്മുഖമായ വികസന ത്തിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തിവരുന്നത്. അലനല്ലൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനപരിധിയായ ബാങ്ക് സാമൂഹിക, സാംസ്കാ രിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മഹത്തായ സംഭാവനകളാണ് നല്‍കിവരുന്നത്. അംഗങ്ങള്‍ക്ക് 20 ശതമാനം ഡിവിഡന്റ് നല്‍കിക്കൊണ്ട് വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന ബാങ്ക്, സര്‍ക്കാര്‍ പ്രഖ്യാപിച്ച കരുതല്‍ധനം പദ്ധതിയും വിജയകരമായി ഏറ്റെടുത്ത് നടത്തുന്നു ണ്ട്. നിര്‍ധനരും നിരാലംബരുമായ ആളുകളെ സഹായിക്കുന്നതിനായി പലിശരഹിത നിക്ഷേപം സ്വീകരിച്ച് പലിശരഹിത വായ്പകള്‍ അനുവദിച്ചതും ബാങ്കിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്.

ആരോഗ്യ-കാരുണ്യ രംഗത്തും ജനകീയ സേവനങ്ങളിലും ബാങ്ക് മാതൃകയാണ്. ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് നീതി മെഡിക്കല്‍ ഷോപ്പുകളുടെയും രണ്ട് നീതി ലാബുകളുടെയും സേവ നം ലക്ഷക്കണക്കിന് ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. ആംബുലന്‍സ്, ഫ്രീസര്‍ സര്‍വീസ്, ട്രാക്ടര്‍ സര്‍വീസ്, കര്‍ഷക സേവന കേന്ദ്രം, നഴ്സറി, അഗ്രോ മാര്‍ട്ട്, രാസവള ഡിപ്പോ തുടങ്ങി നി രവധി ബാങ്കിങ് ഇതര സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.കൂടാതെ, ഉത്സവകാലങ്ങളില്‍ പടക്കച്ചന്ത യും പച്ചക്കറി ചന്തയും ഒരുക്കി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകാനും ബാങ്ക് എന്നും മുന്നിലുണ്ട്.

പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍, ഡയ റക്ടര്മാരായ കെ.എ സുദര്‍ശന കുമാര്‍, ടി.രാജകൃഷ്ണന്, കെ. സെയ്ദ്, ടി.ബാലചന്ദ്രന് എം.ശ്രീധരന്, വി ഉസ്മാന്, കെ.സെയ്ത്, ശ്രീജ, ബിന്ദു, ഷെറീന മുജീബ് എന്നിവരുള്‍പ്പെട്ട ഭരണസമിതിയാണ് ബാങ്കിനെ നയിക്കുന്നത്. 13വര്‍ഷമായി പി.ശ്രീനിവാസനാണ് ബാങ്കിന്റെ സെക്രട്ടറി.