മണ്ണാര്‍ക്കാട്: 73-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന് മണ്ണാര്‍ക്കാട് താലൂക്ക്തല ത്തില്‍ ആവേശകരമായ സമാപനം. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് നാട്ടുചന്ത അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക പ്രതിസന്ധികളില്‍ സര്‍ക്കാരിനെപ്പോലും സഹായിച്ച മഹത്തായ പാരമ്പര്യമാണ് സഹകരണ പ്രസ്ഥാനത്തിനുള്ളതെന്ന് മന്ത്രി പറഞ്ഞു. വലിയൊരു തൊഴില്‍ദാതാവ് കൂടിയായ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഓരോ വാരാഘോഷത്തിലും സഹ കാരികള്‍ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സഹകരണ മേഖലയെ ശക്തിപ്പെ ടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഈ മേഖല നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി അതിജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള സമ്മാനവിതരണവും മന്ത്രി നിര്‍വഹിച്ചു.

മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്മാന് എം.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര്, സഹകരണ സംഘം അസി.രജിസ്ട്രാര്‍ (ജനറല്‍) കെ.സി ഗീത, അസി.ഡയറക്ടര്‍ (ഓഡിറ്റ്) കെ.എന്‍ വിജയാംബിക, യൂണിയന് മെമ്പര്‍മാരായ പി.അഹമ്മദ് അഷ്റഫ്, എന്‍.രമേഷ്, മുഹമ്മദാലി അറോണി, എം.മനോജ് വിവിധ സംഘടനാ നേതാക്കളായ എ.കെ അബ്ദുല്‍ അസീസ്, പി.രഞ്ജി ത്ത്, ഇ.ബി രാജേഷ്, വി.ഹുസൈന്, കെ.സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ജയരാജ് വാര്യര്‍ ഷോയും നടന്നു.പൊതുസമ്മേളനത്തിന് മുന്നോടിയായി കോടതിപ്പടിയില് നിന്നും നാട്ടുചന്തവരെ വര്‍ണശബളമായ ഘോഷയാത്രയും നടന്നു.
