മണ്ണാര്‍ക്കാട്: വിവിധ സ്കൂള്‍ മേളകളുടെ മാന്വലുകള്‍ കാലോചിതമായി പരിഷ്കരിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീ ന്. മണ്ണാര്‍ക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മേളകള്‍ക്ക് മുമ്പായി കലാമേള, കായികമേള, ശാസ്ത്രമേള എന്നിവയുടെ മാന്വലുകളി ല്‍ കൃത്യമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരും. ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം വിദ്യാര് ഥികളുടെ കണ്ടുപിടുത്തങ്ങള്‍ ധാര്‍മികതയില്‍ കൂടി ഉറച്ചുനില്‍ക്കുന്നത് അഭിമാനര്‍ഹമാണ്.
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി റോബോട്ട്, മുഖഭാവങ്ങള്ക്കനുസരിച്ച് സഞ്ചരിക്കു ന്ന വീല്‍ചെയര്‍, കാഴ്ചപരിമിതര്‍ക്ക് വായിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഗ്ലൗസ്, ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്കുന്ന ഉപകരണം, ഹെല്‍മെറ്റ് ധരിച്ചാല്‍ മാത്രം സ്റ്റാര്‍ട്ട് ആകുന്ന ബൈക്ക്, സൂപ്പ ര്മാര്ക്കറ്റുകളില് സാധനങ്ങള്‍ ട്രോളികളില്‍ ഇടുമ്പോള്‍ തന്നെ ബില്‍ തയ്യാറാക്കുന്ന സ്മാര്‍ട്ട് ട്രോളി, അടഞ്ഞുപോയ കാറിനുള്ളില്‍ ആളുണ്ടെങ്കില്‍ അപായസൂചന നല്കുന്ന സംവിധാനം തുടങ്ങി മനുഷ്യജീവിതത്തിന് ഉപകാരപ്രദമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ മേളയിലുണ്ടായി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മൈക്രോ കണ്ട്രോളറുകള്, സെന്‍ സറുകള് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് കുട്ടികള്‍ മേളയില്‍ ഉപയോഗപ്പെടു ത്തിയത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കരവിരുതും ഏറെ ശ്രദ്ധേയമായി. അടുത്ത വര്‍ഷം മുത ല്‍ കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കായി വാണിജ്യ ശാസ്ത്രമേള കൂടി നടത്തും. യാതൊരു പരാതിക ള്‍ക്കും ഇടയില്ലാതെയാണ് മേള സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
