മണ്ണാര്‍ക്കാട്: പോളിയോ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലയിലെ അഞ്ച് വയസ് വരെയുള്ള 1,63,321 കുട്ടികള്‍ക്ക്, ഞായറാഴ്ച തുള്ളിമരുന്ന് വിതരണം ചെയ്തു.ജീവന്റെ വിലയുള്ള രണ്ടു തുള്ളി 5 വയ സ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്നത്.സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും 2324 ബൂത്തുകളിലായാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. ഇന്ന് തുള്ളിമരുന്ന് സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ആരോഗ്യപ്രവ ര്‍ത്തകരും പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും അടുത്തദിവസങ്ങളില്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വി.കെ ശ്രീകണ്ഠന് എം.പി. നിര്‍വഹിച്ചു.ആരോഗ്യമുള്ള തലമുറയാണ് ഒരു രാജ്യത്തിന്റെ ശക്തി യെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കേരളം ഏറെ പുരോഗ തി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ വിശിഷ്ടാതിഥിയായി. ജില്ലാ ആര്.സി.എച്ച്. ഓഫിസര്‍ ഡോ.എ.കെ അനിത വിഷയാവതരണം നടത്തി.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ബിന്ദു തോമസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി റിയാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മേരി ജ്യോതി വില്‍സണ്‍, മണ്ണാര്‍ക്കാട് ഐ.എം.എ സെക്രട്ടറി ഡോ. അബ്ദു കല്ലടി, മണ്ണാര്‍ക്കാട് റോട്ടറി പ്രസിഡന്റ് ഐസക്ക് ജോബ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നഴ്സിംഗ് ഓഫിസര്‍ പി.ഷൈല, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷ ന് മീഡിയ ഓഫിസര്‍മാരായ രജീന രാമകൃഷ്ണന്, പി.പി രജിത, അലനല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മണിലാല്‍, എം.ഇ.എസ്. കല്ലടി കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ. ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
