മണ്ണാര്‍ക്കാട്: അരനൂറ്റാണ്ടിലേറെക്കാലം മണ്ണാര്‍ക്കാട്ടെ ആരോഗ്യ സാമൂഹ്യമേഖലകളില്‍ നിറസാ ന്നിധ്യമായിരുന്ന ആര്യവൈദ്യന്‍ പി.എം നമ്പൂതിരിയുടെ 108-ാം ജന്മദിന ആഘോഷം മണ്ണാര് ക്കാട് നമ്പൂതിരീസ് ആര്‍ക്കേഡില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.ടി ഹഫ്സത്ത് അധ്യക്ഷയായി. ചടങ്ങില്‍ ആര്യ വൈദ്യന് പി.എം നമ്പൂതിരി സ്മാരക ആയുര്‍രത്ന അവാര്‍ഡ് ഡോ.കെ.വി രാമന്‍കുട്ടി വാര്യര്‍ക്ക് സമ്മാനി ച്ചു.നമ്പൂതിരിയുടെ കുടുംബാംഗങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് ടി.വിയും സി.എച്ച്. ഡയാലി സിസ് സെന്ററിനുള്ള സംഭാവനയും കൈമാറി.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ജില്ല സെക്രട്ടറി ഡോ. ഇ. ബാസിം, വ്യാപാരി വ്യവ സായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എന്‍.ആര് സുരേഷ്, യോഗക്ഷേമ സഭ സെക്രട്ടറി മുരളികുമാര്‍, ജയദേവന്, കെ.എം നീലകണ്ഠന് നമ്പൂതിരി, വത്സകുമാര്‍, കെ.സി സച്ചിദാനന്ദന്, കൃഷ്ണന് നമ്പൂതിരി, ഡോ പി.എം ദിനേശന്, അഡ്വ. പി.എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
