മലപ്പുറം ഫസ്റ്റ് റണ്ണര്‍ അപ്പ്, പാലക്കാട് സെക്കന്‍ഡ് റണ്ണര്‍ അപ്പ്
മണ്ണാര്‍ക്കാട്: അഞ്ച് ദിവസം നീണ്ടുനിന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി കണ്ണൂര്‍ ജില്ല.1,585 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെ ത്തിയത്. വിജയികള്‍ക്ക് എഡ്യൂക്കേഷന്‍ മിനിസ്റ്റരുടെ എവര്‍റോളിംഗ് ട്രോഫി മന്ത്രി എന്‍.ഷംസു ദ്ദീന്‍ കൈമാറി.

1,563 പോയിന്റുമായി മലപ്പുറം ജില്ല ഫസ്റ്റ് റണ്ണര്‍അപ്പ് ആയി. 1501 പോയിന്റുമായി പാലക്കാട് സെക്കന്‍ഡ് റണ്ണര്‍അപ്പ് സ്ഥാനവും കരസ്ഥമാക്കി.സ്കൂള്‍ തലത്തിലുള്ള പോരാട്ടത്തില്‍ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി( 165 പോയിന്റ്) ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും (153 പോയിന്റ്) കാസര്‍കോട് കാഞ്ഞ ങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും (152 പോയിന്റ്) സ്വന്തമാക്കി.

നവംബര്‍ 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ടെ വിവിധ വേദികളിലായി നടന്ന മേളയില്‍ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ അഞ്ച് മേളകളിലായി 174 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്.
