മണ്ണാര്‍ക്കാട്:കാറില്‍ സൂക്ഷിച്ചനിലയില്‍ 600 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി രണ്ട് പേരെ എക് സൈസ് പിടികൂടി. അഗളി സ്വദേശികളായ ചെമ്മണ്ണൂര്‍ കരുണാലയം വീട്ടില്‍ വില്‍സണ്‍ (26), കള്ളമല ചിമ്മിണിക്കാട് വീട്ടില്‍ മനു (33) എന്നിവരാണ് അറസ്റ്റിലായത്. അഗളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അട്ടപ്പാടിയിലേക്ക് വന്‍തോതില്‍ മാഹിമദ്യം കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതു പ്രകാരം അട്ടപ്പാടിയിലേക്ക് മദ്യംകടത്തിയ കേസുകളില്‍ പ്രതികളായ രണ്ടുപേരെയും മാസങ്ങ ളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക് സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെ ക്ടര്‍ വി.അനൂപിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കോട്ടത്തറയിലെ ഒളിത്താവളത്തില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ ഡിക്കിയിലും രഹസ്യ അറയിലുമായി ആയിരത്തോളം കുപ്പികളാണ് ഉണ്ടായിരുന്നതെന്ന് എക്സൈസ് അറി യിച്ചു. ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ജനമൈത്രി എക്സൈസിലെയും എക്സൈസ് ചെക്പോസ്റ്റിലെയും ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് പിടികൂടാനായത്.
മാഹിയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന മദ്യം അട്ടപ്പാടിയില്‍ അമിത ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് എക്സൈസ് പറുയന്നു. ഒട്ടേറെ ക്രമിനില്‍ കേസുകളില്‍ പ്രതികളായ ഇരു വരും കഴിഞ്ഞവര്‍ഷവും മദ്യംകടത്തിയതിന് മണ്ണാര്‍ക്കാട് എക്സൈസ് പിടികൂടിയിരുന്നു. പുതുവര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ വില്ക്കാനുള്ളതാകാം ഇത്രയും മദ്യമെന്ന് എക്സൈസ് അറിയിച്ചു.അട്ടപ്പാടിയിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്ന മദ്യകടത്തുസംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെ ക്ടര്‍ വി.അനൂപ് അറിയിച്ചു.
