അപകടം സീബ്രാലൈനിലൂടെ റോഡുമുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
മണ്ണാര്‍ക്കാട്:പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് സീബ്രാലൈ നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്യാത്രക്കാരന് ലോറിയിടിച്ച് മരിച്ചു.കുമരംപു ത്തൂര്‍ കല്യാണക്കാപ്പ് മുണ്ടക്കോട്ടില്‍ പരേതനായ ചാമിയുടെ ജയകൃഷ്ണന് (47) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ജയകൃഷ്ണന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. സമീപത്തുണ്ടായിരു ന്നവര്‍ ഓടിക്കൂടി ആംബുലന്‍സില്‍ കയറ്റി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണംസ്ഥിരീകരിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി.ചുങ്കത്ത് ഡിവൈഡറിനടുത്ത് നാട്ടുചന്തയ്ക്ക് മുന്നിലുള്ള സീബ്രാലൈനിലൂടെ ജയകൃഷ്ണന് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യ ങ്ങളുണ്ട്.
സീബ്രാലൈനിലേക്ക് കയറി റോഡിന്റെ മധ്യഭാഗത്തെത്തുമ്പോള്‍ കൈകാണിച്ച് മുന്നറിയിപ്പ് നല്‍കുന്നതായും, ഇതിനിടെയാണ് ഇയാളെ ലോറിയിടിക്കുന്നതായും കാണുന്നത്. ആശുപത്രി യിലെത്തിച്ച ഇദ്ദേഹത്തെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ജയകൃഷ്ണനാണെന്ന് തിരി ച്ചറിഞ്ഞത്. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.അമ്മ: കാര്‍ത്യായനി. ഭാര്യ: സുനിത. മക്കള്‍: കാര്‍ത്തിക,അജയ്,സുജയ്.
