മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ സമാപന സമ്മേളനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തി ല്‍ ശാസ്ത്രാവബോധം ഏറെ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തുണ്ടായ മാറ്റങ്ങളെ ല്ലാം ശാസ്ത്രചിന്തകളിലൂന്നിയാണ്. സമസ്ത മേഖലയിലും ശാസ്ത്രീയ മുന്നേറ്റം നടത്താന്‍ മേളയി ലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് അധ്യക്ഷനായി. കേരള സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് ചെയര്മാന് മരയ്ക്കാര്‍ മാരായമംഗലം മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ് ഫലപ്രഖ്യാപനം നടത്തി.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് എം.നീതു ശങ്കര്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ജില്ലാ പഞ്ചായത്ത് അംഗ ങ്ങളായ റഷീദ് ആലായന്‍, റഫീക്ക പാറക്കോട്ടില്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീര്‍, വി. സലീന, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള, കൈറ്റ് സി.ഇ.ഒ. കെ. അന് വര് സാദത്ത്, എന്‍.എഫ്.ടി.ഡബ്ല്യു. അസി. സെക്രട്ടറി എ. മൊയ്തീന്, എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ കെ.കെ. മഷൂദ്, വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. അസ്ഹര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡ യറക്ടര്‍ സലീന ബീവി, മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, ഹയര്‍ സെ ക്കന്‍ഡറി വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ എ. ചന്ദ്രശേഖര്‍, മണ്ണാര്‍ക്കാട് എം.എം.ഒ.സി. ജനറല്‍ സെ ക്രട്ടറി പഴേരി ഷെരീഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
