അഗളി:അട്ടപ്പാടിയില്‍ ശിശു മരണം സംഭവിച്ച വീടുകളില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നോ ക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി സന്ദര്‍ശനം നടത്തി.വടകോട്ടത്തറ, ചിണ്ടക്കി ഊരുക ളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരുമായും കുടുംബാംഗങ്ങ ളുമായും മന്ത്രി സംസാരിച്ചു.വടകോട്ടത്തറ അംഗണവാടിയിലും മന്ത്രി സന്ദര്‍ശനം നടത്തി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അല്ലന്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്ക്, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര എന്നിവരും മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു.അട്ടപ്പാടിയില്‍ ആവശ്യമായ ഇടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന് ആരം ഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഊരുകളില്‍ നിന്ന് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും തിരികെ എത്തിക്കാനും ഒരു ആംബുലന്‍സ് കൂടി അനുവദിക്കും. നിലവില്‍ തകരാറിലായ രണ്ട് ആംബുലന്‍സുകള്‍ പ്രവര്ത്തനയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
