അഗളി: പട്ടികവര്‍ഗ മേഖലകളിലെ ആരോഗ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ത്തെ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രമേഖലകളില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് ആംബുലന്‍സ് സേവനം ആരംഭിച്ചു.പദ്ധതിയുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് അഗളി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി നിര്‍വഹിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഗോത്രമേഖലകളില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍ വഴി ആരോഗ്യസേവനം ലഭ്യമാക്കും.
പാലക്കാട് ജില്ലയ്ക്ക് അനുവദിച്ച രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം എന്‍.എച്ച്.എം യൂണിറ്റുകള്‍ എത്തുന്നതുവരെ അട്ടപ്പാടിയില്‍ത്തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
എന്‍.എച്ച്.എം പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.റിയാസ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് എസ്. അല്ലന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റുമാരായ സി.തങ്കവേലു, ഡി.എസ് ചിത്ര, അട്ടപ്പാടി ഡിവിഷന് ജില്ലാ പഞ്ചായത്ത് അംഗം വി.എം ലത്തീഫ്, ഐ.ടി.ഡി.പി അട്ടപ്പാടി പ്രോജക്ട് ഓഫിസര്‍ വി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജി.വി.കെ., ഇ.എം.ആര്.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
