പാലക്കാട്: വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചകചര്യയിലേക്കും മടങ്ങിയാല്‍ ആശയപരമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച ഹദീസ് സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്ലാമികഅധ്യാപനങ്ങളെയും, പ്രവാചക മാതൃകകളെയും സമൂഹത്തില്‍ നിന്നും മറച്ച് വെച്ച് വ്യക്തികളുടെ ആത്മീയ അന്വേഷണങ്ങളെ ചൂഷണം ചെയ്യുന്നവരാണ് മുസ്ലിം സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ പ്രൊഫ. അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി സുബൈര്‍ സലഫി അധ്യക്ഷനായി. ‘ഖുര്‍ആന്‍ ഹദീസ് പഠനം പ്രധാനമാകണം’ എന്ന വിഷയത്തില്‍ വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ‘ഹദീസ് സേവനത്തിന് ജീവിതം സമര്‍പ്പിച്ചവര്‍’ എന്ന വിഷയത്തില്‍ അര്‍ഷദ് അല്‍ഹികമി,’ഖുര്‍ആന്‍ സമൂഹത്തോട് സംസാരിച്ച ഗ്രന്ഥം’ എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ നിഷാദ് സലഫി, ‘വിമര്‍ശകര്‍ പഠിക്കാത്ത പ്രവാചക ജീവിതം’ എന്ന വിഷയത്തില്‍ ശമീര്‍ മദീനി ആലുവ, ‘നിത്യപ്രസക്തം പ്രവാചകന് (സ)’ എന്ന വിഷയത്തില്‍ അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍, ‘ഹദീസ് നിഷേധം വിവിധ മുഖങ്ങള്‍’ എന്ന വിഷയത്തില്‍ മൂസ സ്വലാഹി കാര, ‘നിലക്കാതെ തുടരട്ടെ നന്മയുടെ പ്രവാഹം’ എന്ന വിഷയത്തില്‍ എ.പി സുബൈര്‍ സലഫി പട്ടാമ്പി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, സുധീര്‍ മേച്ചേരി, പി. അബ്ദുല്‍ സലാം, പി മഹറൂഫ്, പി. അബ്ദുല്‍ വഹാബ്, കെ. സ്. സനാബുല്ലാഹ്, പി. ടി. ഫുആദ്,എന്നിവര്‍ സംസാരിച്ചു. എടത്തനാ ട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, കൊപ്പം എന്നീ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഹദീസ് സമ്മേളത്തില്‍ പങ്കെടു ത്തു.
