മണ്ണാർക്കാട് : സംസ്ഥാന ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവൽ സമാപിച്ചു. ഓവറോൾ ഒന്നാം സ്ഥാനം വടകര മേഖലയും, രണ്ടാം സ്ഥാനം എറണാകു ളം മേഖലയും, മൂന്നാം സ്ഥാനം കുറ്റിപ്പുറം മേഖലയും നേടി. ജി വി എച്ച് എസ് എസ് കാർത്തികപു രം, ജി വി എച്ച് എസ് എസ് കൊയിലാണ്ടി, ജി വി എച്ച് എസ് എസ് മേപ്പയൂർ എന്നിവ മികച്ച മൂന്നു സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു.
മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ കെ സജ്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എച്ച്. എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.വി. മനോജ് അധ്യക്ഷത വഹിച്ചു. ഐ എസ് ആർ ഒ സ്പേസ് ഓൺ വീൽസ് പരിപാടി നടത്തിയ ടീമിനെ പരിപാടിയിൽ ആദരിച്ചു. ബി.എം. കോംപ്ലക്സ് മണ്ണാർക്കാടിലെ അഷ്റഫലി, ഞരളത്ത് ഹരിഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായി. നഗര സഭാ കൗൺസിലർ ഷൗക്കത്ത്, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം എം. എ അസ്ഹ ർ, മേഖല അസിസ്റ്റന്റ് ഡയറക്ടർമാരായ എ. അബൂബക്കർ, കെ റസീന, പി നവീന, പുഷ്പകുമാരി, കെ.എ റഹീന, ഉദയകുമാരി, ഡോ. എ സജീന, സ്കിൽ ഫെസ്റ്റിവൽ കൺവീനർ ഫൈസൽ എന്നി വർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം ശനിയാഴ്ച സമാപന വേദിയിൽ നൽകും.
