കുമരംപുത്തൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദിയായ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. കുട്ടികളുടെ കഴിവു കളിൽ വലിയ പ്രതീക്ഷയേകുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രമേളയിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ, ജോമട്രിക് ചാർട്ട് നിർമാണം, സംഖ്യ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരവേദികളിലെത്തിയ മന്ത്രി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും അദ്ദേഹത്തോ ടൊപ്പമുണ്ടായിരുന്നു. കല്ലടി സ്കൂൾ പ്രധാനാധ്യാപകൻ സുധീർ പൂന്തോട്ടത്തിൽ, പ്രിൻസിപ്പൽ ഷഫീക്ക് റഹ്മാൻ, അധ്യാപകരായ ബിനീഷ്, രാജേഷ്, ഇ.ആർ. അലി, വിവിധ കമ്മിറ്റി കൺവീനർ മാർ തുടങ്ങിയവർ പങ്കെടുത്തു.
