മണ്ണാര്‍ക്കാട് : കേരള സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് വിവിധ വേദികളില്‍ സുരക്ഷയും അടിയന്തര സഹായങ്ങളും ഉറപ്പാക്കാന്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ സജീവം. വിവിധ ദിവസ ങ്ങളിലായി ഏകദേശം നൂറ്റി അറുപതോളം വൊളന്റിയര്‍മാരാണ് മേളയില്‍ സേവനം അനു ഷ്ഠിക്കുന്നത്. ദിവസവും രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമയക്രമമെങ്കിലും തിരക്കും ആവശ്യങ്ങളും പരിഗണിച്ച് ഇവരുടെ തുടര്‍സാന്നിധ്യം വേദികളില്‍ ഉറപ്പാക്കുന്നുണ്ട്. പ്രതിദിനം ഇരുപതോളം വനിതാ വൊളന്റിയര്‍മാര്‍ ആറ് സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
വേദികളില്‍ അവശതയുണ്ടാകുന്നവരെയും തലകറങ്ങി വീഴുന്നവരെയും പരിചരിക്കുക, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവരെ കൈപിടിച്ച് സ്റ്റെപ്പ് കയറാന്‍ സഹായിക്കുക, ദേഹാസ്വാ സ്ഥ്യമുണ്ടാകുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോ ടെ പ്രാഥമിക പരിചരണം നല്കി ആവശ്യമെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത്. മണ്ണാര്‍ക്കാട് പോസ്റ്റ് വാര്ഡന് ബിജു, ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് അഷ്റഫ് എന്നിവരുടെയും സഹപ്രവര്‍ത്തകരുടെ യും നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
