എടത്തനാട്ടുകര: മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്കൂളില്‍ ‘ലിറ്റില്‍ ബീറ്റ്സ്’ പ്രീപ്രൈമറി കലോത്സ വവും വിജയോത്സവവും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കൊടുങ്ങയില്‍ അധ്യക്ഷനായി. ചടങ്ങില്‍ വിരമിക്കു ന്ന പാചകതൊഴിലാളി കെ.ദേവകിയ്ക്ക് യാത്രയയപ്പും നല്കി. മണ്ണാര്‍ക്കാട് ഉപജില്ലാ നൂണ്മീല് ഓഫിസര്‍ പി.എം സാദിഖ് അലി മുഖ്യാതിഥിയായി. വിവിധ സ്കൂള്‍മേളകളില്‍ മികവുപുലര് ത്തിയ വിദ്യാര്‍ഥികളെ ആദരിച്ചു.
പ്രധാന അധ്യാപകന് വി.പ്രദീപ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് ടി.ഷിഹാബുദ്ദീന്, എസ്.എം.സി. ചെയര്‍പേഴ്സണ്‍ പി.മജീദ്, എം.പി.ടി.എ. പ്രസിഡന്റ് ശ്രീജ, പി.പി.പി.ടി.എ. പ്രസിഡന്റ് ജിഷ പ്രസാദ്, അധ്യാപകരായ സി.ജമീല, എന്‍.അലി അക്ബര്‍, കെ.രമാദേവി, പി.ജിഷ, മറ്റ് അധ്യാപകര്‍, മുന്‍പ്രധാന അധ്യാപകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രീപ്രൈമറി വിദ്യാര്‍ഥിക ളുടെ കലാപരിപാടികളും നടന്നു.
