മണ്ണാര്‍ക്കാട്: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ ഒറ്റക്ലിക്കില്‍ തന്നെ ഒരിടത്ത് കാലങ്ങളോളം സൂക്ഷിച്ചുവെക്കാനായാലോ.പലയിടത്തായി സൂക്ഷിച്ചുവെക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാ ന് ഇതിലൂടെ സാധിക്കും. അതിനുള്ള ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് എം.ഇ.ടി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ പി.ടി റസിന് മുഹമ്മദ്.
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി റസിന് തയാറാക്കിയ ‘ഡു സേവ് ഇറ്റ്’ എന്ന ആപ്പിന്റെ ലോഞ്ചിങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു.ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവയില്‍ കാണുന്ന വീഡിയോ, ഫോട്ടോ, മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ഒരിടത്ത് സൂക്ഷിക്കാന്‍ ഈ ആപ്പ് സഹായിക്കും. റസിനിന്റെ ആശയം മറ്റുവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിക ളുടെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് വൈ.ഐ.പി. സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഇ.എസ്. സ്കൂളില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ കെ-ഡിസ്ക് ജില്ലാപ്രോഗ്രാം ഓഫിസര്‍ കിരണ്‍ദേവ്, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി.ഷൗക്കത്തലി, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ധീര. ടി ദേവസ്യ, കെ-ഡിസ്ക് പ്രോഗ്രാം കോര്‍ഡിനേ റ്റര്‍ വി.എസ് ദിപിന്, കെ ഡിസ്ക് വൈ.ഐ.പി. പ്രോസസ് മാനേജര്‍ ട്വിങ്കിള്‍ ടോംസ് തുടങ്ങിയ വര് പങ്കെടുത്തു.
