അഗളി: വനം-വന്യജീവി വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് ഡിവിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്നേഹഹസ്തം മെഡി ക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിരക്ഷ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക, ഗോത്രവിഭാഗങ്ങള്‍ക്ക് ആവശ്യമായ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുക, ആരോഗ്യകാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.
165 പേര് മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്ത് സൗജന്യ ആരോഗ്യ പരിശോധനയുടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തിന്റെയും ചികിത്സാ സൗകര്യങ്ങളുടെയും ഭാഗമായി. മുക്കാലി ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ നടന്ന ക്യാംപില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്ലൈഫ്) നോര്‍ത്തേണ്‍ റീജിയണ്‍ ടി. ഉമ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇസ്റ്റേണ്‍ സര്‍ക്കിള്‍ ആര്. കമലാഹര്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് ജി. ഹരികൃഷ്ണന് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എംലത്തീഫ്, ഡോക്ടര്‍മാര്‍, ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
