മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി നവം ബര് 22ന് ജില്ലയിലെ അഞ്ചു വയസിന് താഴെയുള്ള 1,75,226 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും.2,324 ബൂത്തുകളിലായി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മരുന്ന് വിതരണം ചെയ്യുക. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡു കള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരു ടെയും നേതൃത്വത്തിലായിരിക്കും തുള്ളിമരുന്ന് വിതരണം ചെയ്യുക.
പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കു ന്നത്. രോഗബാധിതരുടെ മലത്തിലൂടെ പുറന്തള്ളുന്ന, രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെ യും വെള്ളത്തിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. കുടലില്‍ വൈറസ് പെരുകു കയും പിന്നീട് കേന്ദ്രനാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിനും കൈകാലുകള്‍ക്ക് അംഗവൈകല്യം ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നുപോകാനും സാധ്യതയുണ്ട്.
പനി, പേശി വേദന എന്നിവയാണ് പോളിയോ രോഗലക്ഷണങ്ങള്‍. പോളിയോ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന് നിലവിലുണ്ട്. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 വൈറസുകളാണ് പോളിയോ രോഗമുണ്ടാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി നടപ്പിലാക്കിയ പള്‍സ് പോളിയോ ഘട്ടങ്ങളിലൂടെ ടൈപ്പ് 2, ടൈപ്പ് 3 പോളിയോ വൈറസിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയി ച്ചു.
