എടത്തനാട്ടുകര: പൊന്പാറയ്ക്ക് സമീപം ഓലപ്പാറ ഭാഗത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്‍പാറ ഓടക്കളത്ത് തോരക്കാട്ടുപാറക്കല് ഹംസയുടെ മകന് ഷൗക്കത്ത് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ പൊന്‍പാറ കരുവാര ക്കുണ്ട് റോഡില്‍ വെള്ളച്ചാട്ട പാറയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. ഓലപ്പാറ ഭാഗത്തേ ക്ക് സവാരി പോയി പൊന്പാറയിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. നിയന്ത്രണംതെറ്റി മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് വീണ ഷൗക്കത്ത് വാഹനത്തിന് അടിയില്പ്പെടു കയായിരുന്ന. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോ റിക്ഷ ഉയര്‍ത്തി ഷൗക്കത്തിനെ പുറത്തെടുത്ത് ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: കുഞ്ഞാത്തുട്ടി. ഭാര്യ: അനിഷ്മ ജാസ്മിന്. മക്കള്‍: അഷ്മില്‍, അസ്റിന് അമാന്‍, അസ്വാന്‍.