തച്ചനാട്ടുകര:അഖിലേന്ത്യാ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന് കേരള ഘടകം ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം നേടി കുണ്ടൂര്‍ക്കുന്ന് വിപിഎയുപി സ്കൂള്‍ അധ്യാപകന് കെ.എം പരമേശ്വരന്.
വിവിധ ഗവേഷണ പ്രൊജക്ടുകള്‍, അധ്യാപക പരിശീലന മേഖലയിലെ നേതൃത്വം, തനതായ അധ്യാപന രീതികള്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, സ്കൂളില്‍ ഏറ്റെടുത്തു നടത്തിയ ശാസ്ത്ര പാര്‍ക്ക്, വിദ്യാവനം എല്‍ഇഡി ബള്‍ബ്, സോപ്പ്, ഡിറ്റര്‍ജന്റ് നിര്‍മാണ പരിശീലനങ്ങള്‍ ,എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.അധ്യാപകര്‍ക്കുള്ള ഗവേഷണ പ്രൊജക്ട് മേഖലയില്‍ സംസ്ഥാന തല വിജയിയായിട്ടുണ്ട്.
ഡിസംബര്‍ അവസാനവാരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാ ങ്ങും. അര്‍ഹരായവരുടെ പേരുവിവരം അഖിലേന്ത്യാ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന് പ്രസി ഡന്റ് മാത്യു അഗസ്റ്റിന്, ജനറല്‍ സെക്രട്ടറി വി. എന്‍. സദാശിവന്‍പിള്ള, ട്രഷറര്‍ പി.എ. ജോര്‍ജ്ജ്, വൈസ് പ്രസിഡന്റു കെമാരായ. സുരേഷ് കുമാര്‍, കെ. വി. തോമസ്, സെക്രട്ടറിമാരായ അമ്മി ണി.എസ്, ഭദ്രന്, ജയരാജ് കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
