കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡ് നവീകരണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ജൂണ്‍ നാലിന് കാല്‍നട ജാഥ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. രാവിലെ 9.30ന് ചുള്ളിയോട് നിന്നും ജാഥ ആരംഭിക്കും.മണ്ണാര്‍ക്കാട് പിഡബ്ല്യുഡി ഓഫീസ് വരെ ഏകദേശം പത്ത്കിലോമീറ്റര്‍ ദൂരം നടന്നാണ് പ്രതിഷേധം.കിഫ്ബി അധികൃതര്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് അപകാതകള്‍ പരിഹരിച്ച് റോഡ് പ്രവൃത്തി പുനരാരംഭിക്കുക,മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാ രം കാണുക,റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലേക്ക് വാഹ നം കയറ്റുന്നതിനായിവശ്യമായ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രതിഷേധ ജാഥ നടത്തുകയെന്നും രാജന്‍ ആമ്പാടത്ത് അറിയിച്ചു.