കരിമ്പ:ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതെ മലപ്പുറത്ത് വിദ്യാര്‍ ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്. എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ എം.എസ്.എഫ് സെക്രട്ടറി ശാക്കിര്‍ കരിമ്പ, മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അല്‍ത്താഫ്,കരിമ്പ, ഷഹനാസ് എ.എച്ച് എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ഭാരവാഹികളായ അസ്ലം മാപ്പിളസ്‌കൂള്‍, സമദ് കല്ലടിക്കോട്, റിയാസ് പറക്കാട്, ആഷിഫ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!