മണ്ണാര്‍ക്കാട്: ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററു കളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത് 1072 പ്രവാസികള്‍. ഇവരില്‍ 465 പേരാണ് ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനില്‍ ഉള്ള ത്.607 പേര് വീടുകളിലാണ് നിരീണക്ഷത്തിലുള്ളത്.ഇന്നലെ 129 പ്രവാസികള്‍ കൂടി ജില്ലയിലേക്ക് മടങ്ങിയെത്തി.ഇതില്‍ 30 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അബുദാബി, ബഹറിന്‍, ജിദ്ദ ദോഹ, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ നി ന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളി ല്‍ ഇന്നലെ 129 പാലക്കാട് സ്വദേശികളാണ് എത്തിയത്. വിമാന ത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്ട്രോള് സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേ ശിപ്പിച്ചത്.അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ 23 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരില്‍ 12 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 11 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്.ബഹറിനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ 16 പാലക്കാട് സ്വദേശികളില്‍ 9 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേ ശിച്ചു. ഏഴുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 32 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.ദോഹയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 16 പാല ക്കാട് സ്വദേശികളില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. 15 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ് .ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 26 പാലക്കാട് സ്വദേശികളില്‍ ആറുപേര്‍ ഇന്സ്റ്റിറ്റിയൂഷന ല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 20 പേര് വീടുകളില്‍ നിരീക്ഷണ ത്തിലാണ്.കുവൈറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താ വളത്തിലെത്തിയ 16 പേരില്‍ 2 പേര് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറ ന്റൈനില്‍ പ്രവേശിച്ചു. 14 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.