കാഞ്ഞിരപ്പുഴ:വിനോദസഞ്ചാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഞ്ഞിരപ്പുഴയി ലെ ‘വിനോദഗ്രാമം’ പദ്ധതിയുടെ നടപടികള്‍ വീണ്ടും സജീവമാകുന്നു. 161 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ കരാര്‍ കമ്പനിയായ കോഴിക്കോട് ആസ്ഥാന മായ എഫ്.എസ്.ഐ.ടി. റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍ അധികൃതര്‍ ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് കൈമാറി.രൂപരേഖ വിശദമായ പരിശോധനയ്ക്കായി മന്ത്രി കേരള ഇറിഗേ ഷന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു.
അണക്കെട്ടിനോട് ചേര്‍ന്നുള്ള 52 ഏക്കറോളം വരുന്ന ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തോടെ 30 വര്‍ഷത്തേക്കാണ് ജലസേചന വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 42 മാസ ങ്ങളിലായി അഞ്ച് സോണുകളായി തിരിച്ച് നാല് ഘട്ടങ്ങളിലൂടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ തീം പാര്‍ക്ക്, മറൈന്‍ അക്വേറിയം, ഗ്ലാസ് ബ്രിഡ്ജ്, കണ്വെന്ഷന് സെന്റ ര്‍, ലൈറ്റ് ആന്‍ഡ് ലേസര്‍ ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, ഷോപ്പിംഗ് കോംപ്ലക്സ്, ഡോം ഗെയിം സോണ്‍, ബാംബൂ റിസോര്‍ട്ടുകള്‍, ഫുഡ് കോര്‍ട്ടുകള്‍, ആല്‍ക്കലൈന്‍ വാട്ടര്‍ ബോട്ടിലിംഗ് പ്ലാന്റ്, അഗ്രികള്‍ച്ചറല്‍ ഗാര്ഡന്, ടര്‍ഫ് എന്നിവയാണ് പദ്ധതിയിലുള്ളതെന്ന് കമ്പനി സി.ഇ.ഒ. ഹബീബ് റഹ്മാന് അറിയിച്ചു.ആദ്യഘട്ടമായി ഡിസംബറില്‍ ഡോം ഗെയിം സോണിന്റെ ശിലാസ്ഥാപനം നടത്തി 2027 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ജലവിഭവ വകുപ്പിന്റെ ‘ഇറിഗേഷന്‍ ടൂറിസം’ പൈലറ്റ് പ്രോജക്റ്റായ പദ്ധതി യാഥാര്‍ത്ഥ്യമാകു ന്നതോടെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളുടെ വികസനത്തിന് വലിയ കുതിപ്പേകും. 300 പേര്‍ക്ക് നേരിട്ടും 1,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭിക്കും. കൂടാതെ, റവന്യൂ വരുമാനത്തിന്റെ 3 ശതമാനം നികുതിയും 18 ശതമാനം ജി.എസ്.ടിയും സര്‍ക്കാരിന് ലഭിക്കും. ഡിവിഷന് ഓഫിസ് പരിസരം, ഓഫിസിന് താഴെയുള്ള സ്ഥലം, കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സ്ഥലം എന്നിവ ഒഴിവാക്കിയാണ് വിനോദകേന്ദ്രം നിര്‍മ്മിക്കുക. പുതിയ രൂപരേഖ പ്രകാരം നിര്‍മാണ അനുമതി നല്‍കുന്നതിന് മുന്നോടിയായി ജലസേചന വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശി ക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.എ തുളസിയുമായി ചര്‍ച്ച ചെയ്യുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡാം ടൂറിസം പദ്ധതിയുടെ ഭാഗമായി കരാര്‍ കമ്പനിക്ക് കൈ മാറിയ ഉദ്യാനം ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പിന്നീട് തിരിച്ചെടുത്തതാണ് പദ്ധതി വൈകാന്‍ ഇടയാക്കിയത്. ഇതിനെതിരെ കമ്പനി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചു. കേരള കോണ്‍ ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മന്ത്രിയെ കണ്ട് പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ഒക്ടോബര്‍ 27-ന് ചേര്‍ന്ന ഉന്നതതല യോഗ ത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപരേഖ നല്‍കാനും മന്ത്രി നിര്‍ദേ ശിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യാനം കൈമാറാനുള്ള സമ്മതപത്രം എക് സിക്യൂട്ടീവ് എഞ്ചിനീയര്‍ കഴിഞ്ഞയാഴ്ച കമ്പനിക്ക് കൈമാറിയിരുന്നു.
