പതിനഞ്ചാം പഞ്ചവത്സര പദ്ധതി സമീപന രേഖ പ്രസിദ്ധീകരിച്ചു
മണ്ണാര്‍ക്കാട്: ഉത്പാദനക്ഷമതയുള്ള വളര്‍ച്ചയും സാമൂഹിക നീതിയും സമന്വയിപ്പിച്ച് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) സമീപന രേഖ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങ ള്‍, സ്വകാര്യ സംരംഭകര്‍, പ്രവാസികള്‍ എന്നിവരെ പങ്കാളികളാക്കുന്ന പങ്കാളിത്ത സമ്പദ് വ്യവ സ്ഥ മാതൃകയിലൂടെ 2031-32 ആകുമ്പോഴേക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 16 ലക്ഷം കോ ടിയില്‍ നിന്നും 28 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യം.ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
വിഴിഞ്ഞം തുറമുഖം, മിഷന് സമുദ്ര, വ്യോമയാന മേഖല എന്നിവയെ ബന്ധിപ്പിച്ചുള്ള ലോജിസ്റ്റി ക്സ് വികസനം, സ്റ്റാര്‍ട്ടപ്പുകള്‍, ഉത്തരവാദിത്ത ടൂറിസം, മത്സ്യബന്ധന-കാര്‍ഷിക മേഖലകളുടെ നവീകരണം എന്നിവയിലൂടെയാകും വളര്‍ച്ച കൈവരിക്കുക. ഇന്ദിര ഗ്യാരണ്ടികള്‍ നടപ്പിലാ ക്കുന്നതിനൊപ്പം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് ചേരിരഹിത കേരളം യാഥാര്‍ഥ്യമാക്കാനും റോഡപകടങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാനും പ്രത്യേക മിഷനുകള്‍ രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സില്‍വര്‍ ഇക്കോണമിയും യുവജന ങ്ങള്‍ക്കായി യുവകേരളം മിഷനും നടപ്പിലാക്കും.
പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ് ‘സ്മാര്‍ട്ട്’ (സ്പെസിഫിക്, മെഷറബിള്, അച്ചീവബിള്, റിസള്‍ട്ട്-ഓറിയന്റഡ് ആന്‍ഡ് ടൈം ബോണ്ട്)മാതൃകയില്‍ ആയിരിക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യം നേടുന്നതിന് എഴ് പ്രധാന ഗ്രോത്ത് എന്‍ജിനുകളാണ് നിര്‍ദേശിക്കുന്നത്. മിഷന് സമുദ്രയില്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങളുടെ വികസനം, വ്യോമയാനം, ധാതുഖനനം, മെഡിക്കല്‍ ഉപകരണ മേഖലയിലെ നിക്ഷേപങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, സ്വര്‍ണ്ണം, ഫര്‍ണിച്ചര്‍ മുതലായവയുടെ വികസനം, സേവന സമ്പദ് വ്യവസ്ഥയുടെ പുരോഗതി, കൃഷി യുടെയും തോട്ടവിളയുടെയും വളര്‍ച്ച എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.
സഹകരണ സംഘങ്ങള്‍, ഭക്ഷ്യസുരക്ഷ, ബ്ലു ഇക്കോണമി, കായിക മേഖലയുടെ വളര്‍ച്ച, മുതി ര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള സംയോജിത കരുതലിനായുള്ള സില്‍വര്‍ ഇക്കോണമി എന്നിവയ്ക്കും സമീപന രേഖ പ്രാധാന്യം നല്കുന്നു. പദ്ധതികളുടെ നിര്‍വഹണം പ്ലാന്‍ സ്പേസ് 3.0 വഴി പൊതുജനങ്ങള്‍ക്ക് നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.
