മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടും സ്റ്റേറ്റ് സ്കില്‍ എക്സ്പോയോടും അനുബ ന്ധിച്ച് നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്.) ഒരുക്കിയ സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് സ്റ്റാളുകളുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നിര്‍വഹി ച്ചു. കുറ്റിപ്പുറം റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ അധ്യക്ഷനായി.
ലഹരിവിരുദ്ധ ബോധവല്‍ക്കരണം, അവയവദാന പ്രചാരണം, ജീവിതശൈലീ രോഗപ്രതിരോധം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ക്കാണ് സ്റ്റാളുകളില്‍ പ്രാധാന്യം നല്കിയിരി ക്കുന്നത്.
ലഹരിക്കെതിരായ സന്ദേശമുയര്‍ത്തുന്ന ‘തൂഫാന് ഗോള്‍’ പോസ്റ്ററും, ലഹരിവിരുദ്ധ പ്രതിജ്ഞയെ ടുക്കുന്നതിനായി ഒരുക്കിയ സെല്‍ഫി പോയിന്റും സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങളാണ്. അവ യവദാന സമ്മതപത്രം സ്വീകരിക്കുന്നതിനുള്ള സൗകര്യവും, രക്തത്തിലെ പഞ്ചസാരയുടെ അള വ് പരിശോധിക്കുന്നതടക്കമുള്ള സൗജന്യ ആരോഗ്യ പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, എന്‍.എസ്.എസിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രവും സാമൂഹിക ഇടപെട ലുകളും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദര്‍ശനവും നടക്കുന്നു.
ചടങ്ങില്‍ എന്‍.എസ്.എസ്. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജഫീഷ്, റീജിയണല്‍ കോര്‍ഡിനേറ്റര്‍ അഭിലാ ഷ്, കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ മഹബൂബ്, അഡൈ്വസറി ബോര്‍ഡ് അംഗം നൗഷീര്‍, മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ കെ. അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.
