മണ്ണാര്‍ക്കാട്: ഉരുള്‍പൊട്ടലും ഭൂമി കുലുക്കവും മണ്ണിടിച്ചിലും മുന്നറിയിപ്പ് നല്കുന്ന യന്ത്രവുമാ യി കൊല്ലത്തെ വിദ്യാര്‍ഥിനികള്‍. കവചം എന്ന പേരില്‍ അവതരിപ്പിച്ച കണ്ടുപിടിത്തത്തെ കുറിച്ച് അറിയാന്‍ നിരവധി പേരാണ് കുട്ടി ശാസ്ത്രജ്ഞരെ കാണാനെത്തിയത്.ഭൂമി കുലുക്കമോ ഉരുള്‍പൊട്ടലോ ഉണ്ടാവുന്നതിനു മുമ്പ് യന്ത്രം സ്വമേധയാ പ്രത്യേക സൗണ്ട് ഉണ്ടാക്കുന്നതാണ് കണ്ടുപിടുത്തം.മഴക്കാലത്ത് ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ ഇത്തരം സംവിധാന ങ്ങള് ചെറിയ ചിലവില്‍ നടപ്പിലാക്കാമെന്നാണ് ഇവര്‍ പറയുന്നത്.ഹൈ സ്കൂള്‍ വിഭാഗം വര്ക്കിം ഗ് മോഡലില്‍ കൊല്ലം ജില്ലയിലെ പുത്തൂര്‍ ഗവ. ഹൈ സ്കൂളിലെ ദേവിക സുനിലും, കൃഷ്ണ കീര്ത്തയുമാണ് ഈ ആശയം അവതരിപ്പിച്ചത്. പത്താം ക്ലാസ്സിലെ മാറുന്ന ഭൂമി എന്ന പാഠമാണ് വിഷയത്തിനാധാരം. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുവരും രണ്ടാം തവണയാണ് സംസ്ഥാന ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്. ആദ്യതവണ ആഗോളതാപം എന്നവിഷയത്തില്‍ ഇരുവരും എ ഗ്രേഡ് നേടിയിരുന്നു.
