അലനല്ലൂര്‍ : കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഒത്ത് ചേരലുകളും ഒരുമിച്ചുകൂടലുകളും സമ്മേളനങ്ങളും അപ്രാപ്യമായ കാലത്ത് വിരമിക്കുന്ന പ്രിയപ്പെട്ടവരുടെ യാത്രയപ്പ് സമ്മേളനവും വെബ് നാറും സംസ്ഥാനാടിസ്ഥാനത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച് അധ്യാപക കൂട്ടായ്മ.ദി റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പി ച്ച ‘ചോക്കുപൊടി 2020. ‘ സംസ്ഥാന അധ്യാപക പഠന കോണ്‍ഗ്രസും പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എ രാജേന്ദ്രന്‍ മാഷിനുള്ള യാത്ര യയപ്പ് സമ്മേളനവുമാണ് കഴിഞ്ഞ ദിവസം ‘വഴിവിളക്ക് നാലാം ക്ലാസ്’ എന്ന സംസ്ഥാന അധ്യാപക ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ സംഘ ടിപ്പിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോ ളം പ്രൈമറി അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് നടന്ന വെബ്ബിനാറില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ: ടി.പി. കലാധരന്‍ ആമുഖഭാഷണം നടത്തി. വീരാപ്പു മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു. വിവിധ പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തിയു ള്ള ഉദ്ഗ്രധിത പഠന സാധ്യതകള്‍ എന്ന വിഷയത്തില്‍ കെ.എം. നൗഫല്‍, ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ എന്ന വിഷയത്തില്‍ യൂസഫ് പുല്ലിക്കുന്നന്‍, ഓണ്‍ലൈന്‍ ക്ലാസ് അധ്യാപകരുടെ പങ്ക് എന്ന വിഷ യത്തില്‍ ഹാരിസ് കോലോത്തൊടി, അധ്യാപക കൂട്ടായ്മകളുടെ ഫലപ്രാപ്തി പഠനം എന്ന വിഷയത്തില്‍ പാലക്കാട് ഡയറ്റ് ലക്ചറര്‍ ഡോ.. ബാബു വി.ജെ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. കെ. കെ.ജയമണികണ്ഠകുമാര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന യാത്രയപ്പ് സമ്മേളനത്തില്‍ എം.കൃഷ്ണദാസ് അധ്യ ക്ഷത വഹിച്ചു.വീരാപ്പു മാസ്റ്റര്‍ ആമുഖഭാഷണം നടത്തി. ഡോ.. ടി.പി. കലാധരന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. കോലഞ്ചേരി ടീച്ചേഴ്‌സ് ക്ലബ്ബ് പ്രതിനിധി ടി.ടി.പൗലോസ് ,ആലപ്പുഴ ഡി.പി.ഒ ഷുക്കൂര്‍ മൊയ്തീന്‍, രാജീവ് നാലുകൂട്ടം .ഷാജി.പി.എസ്, കെ.അബ്ദു ള്ള, അനുക്കുട്ടന്‍ ചാമപ്പറമ്പ് ,കെ.സുധീഷ്, ദില്‍ഷാ ന ബഷീര്‍, കെ.സുമിത ,ടി.പി.സഷീര്‍, സി.ടി മുരളീധരന്‍ എന്നിവര്‍ സംസാരി ച്ചു.വിരമിക്കുന്ന പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: എ.രാജേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.