പെന്ഷന് വിവരങ്ങള്‍ പ്രവാസികളെ കൃത്യസമയത്ത് അറിയിക്കണം: ജസ്റ്റിസ് സോഫി തോമസ്
പാലക്കാട്: പ്രവാസികളുടെ ക്ഷേമവും പെന്‍ഷനും സംബന്ധിച്ച വിവരങ്ങള്‍ കൃത്യസമയത്ത് പ്ര വാസികളെ അറിയിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി പ്രവാസി കമ്മീഷ ന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട )സോഫി തോമസ്. ക്ഷേമനിധി ബോര്‍ഡ് വഴി അക്ഷയ കേന്ദ്ര ങ്ങള്‍ക്കും നിര്‍ദേശം നല്‍കുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമ്മീ ഷന് അദാലത്തില്‍ ചെയര്‍പേഴ്സണ്‍ അറിയിച്ചു. പാലക്കാട് നടക്കുന്ന ആദ്യത്തെ അദാലത്താ ണിത്.
പ്രവാസികള്‍ക്കായി പുറത്തിറക്കിയ കമ്മീഷന്റെ വെബ്സൈറ്റ് (https://nricommission.kerala.gov.in/) വഴി ലോകത്തെവിടെയിരുന്നും പരാതികള്‍ സമര്‍പ്പിക്കാം. ഫയല്‍ ചെയ്ത പരാതികളുടെ നിലവി ലെ അവസ്ഥയും തുടര്‍നടപടികളും കൃത്യമായി ഇതുവഴി ഫോളോ അപ്പ് ചെയ്യാമെന്നും വ്യക്ത മാക്കി.
വ്യാജ അസോസിയേഷനുകളുടെ സാമ്പത്തിക തട്ടിപ്പ്, ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്‍പാകെ എത്തിയത്. 69 കേസുകളില്‍ 23 കേസുകള്‍ പരിഹരിച്ചു. 16 കേസുകളാണ് പുതുതായിഎത്തിയത്.തൊഴില്‍ – സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണ മെന്നും നോര്‍ക്ക വകുപ്പ് അംഗീകരിച്ച റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മാത്രം വിദേശ തൊഴില്‍ സാധ്യതകള്‍ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന് അറിയിച്ചു. അടുത്ത അദാലത്ത് തിരുവനന്തപുരത്ത് ഡിസംബര്‍ 17, 18 തീയതികളില്‍ നടക്കും.
കമ്മീഷന് അംഗങ്ങളായ പി.എം ജാബിര്‍, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊന്മാങ്കല്, കമ്മീഷന് സെക്രട്ടറി ആര്.ജയറാം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
