മണ്ണാര്‍ക്കാട്: ഈ വര്‍ഷം പത്താംതരം തുല്യതാ പരീക്ഷയെഴുതുന്ന പഠിതാക്കള്‍ക്കായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പരീക്ഷാ മുന്നൊരുക്ക സെമിനാര്‍ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘാടനം ചെയ്തു.
ഓരോ വിഷയത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഉത്തരങ്ങള്‍ എഴുതേണ്ട രീതി, സമയക്രമീകര ണം, സംശയനിവാരണം എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധി യില്നിന്ന് 170 പഠിതാക്കളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.കാഞ്ഞിരപ്പുഴ, അലനല്ലൂര്‍, മണ്ണാര്‍ക്കാട് പഠനകേന്ദ്രങ്ങളില്‍നിന്നുള്ള നൂറിലധികം പഠിതാക്കളും പ്രേരക്മാരും അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന സാക്ഷര താ മിഷന് ഡയറക്ടര്‍ ഡോ. എ.പി. അഹമ്മദുല്‍ കബീര്‍ മുഖ്യാതിഥിയായി. ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ മനോജ് സെബാസ്റ്റിയന്, ഡോ. പി.സി. ഏലിയാമ്മ, അബു വറോടന്‍, വി.എ സുലൈമാന്‍, കെ.വി സൗദ തുടങ്ങിയവര്‍ സംസാരിച്ചു.
